ജനിച്ചതുമുതല്‍ കാണാന്‍ തുടങ്ങിയതാണീ ആട്ടിന്‍ കൂട്ടത്തെ. അദ്യമായൊരു പെണ്ണാടിനെ വാങ്ങിയതാണ്. അതിന്‍ ഇണ ചേര്ക്കാന്‍ അച്ഛന്‍ ഒരു കിലമീറ്ററോളം അകലെ കൊണ്ടു പോയപ്പോള്‍ കൂടെ ഞാനും പോയത് ഇന്നലെ കഴിഞ്ഞപോലെ. ആദ്യപ്രസവത്തില്‍ രണ്ടു കുട്ടികള്. ഒരാണും ഒരു പെണ്ണും. ആദ്യ ഒരുമാസം കഴിഞ്ഞപ്പോഴേ പെണ്കുട്ടിയേ അച്ഛന്‍ വിറ്റു. നല്ല കാശ് കിട്ടിയെന്നു പിന്നീടമ്മ പറഞ്ഞു. ആണ്‍ വളര്ന്നപ്പോഴേക്കും ഇണ ചേര്ക്കാന്‍ പലരും ആടുകളെ കൊണ്ടുവരും. ഒരു നല്ല വരുമാനമായിരുന്നിരിക്കണം.
ഒരുദിവസം ആരും കാണാതെ അമ്മയാടിന്‍ അവന്‍ ഇണചേരുമ്പോള്‍ അച്ഛന്‍ ചിരിച്ചുകൊണ്ട് തമാശയായി പറഞ്ഞു.
"ബക്റെ കാ ഔലാദ്...."
ഇന്നലേ ഞാനൊന്നു ഛര്ദ്ദിച്ചപ്പോള്‍ അമ്മ അച്ഛ്നേയും വിളിച്ചത് അങ്ങിനെ തന്നെയായിരുന്നു.
"ബക്റെ കാ ഔലാദ്..."
Saturday, October 4, 2008
Subscribe to:
Posts (Atom)