Tuesday, August 26, 2008

ഭരാന്ത്

നീ ചിരിക്കണം. സന്തോഷത്തിലും സങ്കടത്തിലും. പ്രയാസങ്ങള്‍ മഴപോലെ പെയ്തിറങ്ങുമ്പോളും ചിരിക്കുക. ആരെങ്കിലും നിന്നെ ചതിക്കുമ്പോളും ചിരിക്കുക. കാരണം നിന്റെ പുഞ്ചിരി കാണാനായി ഞാന്‍ കാത്തിരിക്കുന്നു. നടന്നകലുമ്പൊളും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ചിരിച്ചുകൊണ്ടേയിരിക്കുക. ഇന്നവള്ക്കൊരു കത്തെഴുതുകയാണ്. ഞാനിപ്പൊഴും ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഇടയിലൊന്നു കരഞ്ഞുകൊണ്ട് വീണ്ടും ചിരിക്കുന്നു. പക്ഷെ ഇപ്പോ ആരൊക്കെയൊ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പല്ലിളിച്ച് കാട്ടുന്നു. കുട്ടികളൊക്കെ കല്ലെടുത്തെറിയുന്നു. എങ്കിലും ഞാനിപ്പൊഴും ചിരിക്കുന്നുണ്ട്. പൊട്ടി പൊട്ടി ചിരിക്കുന്നു. ഹ ഹ ഹ...

Wednesday, August 20, 2008

പ്രണയവും സോഷ്യല്‍ സ്റ്റാറ്റസും
ചുവന്നപൂമരപൂക്കള്‍ വിരിച്ച മെത്തയില്‍ ഒരു മെയ് മാസ സായാഹ്നം കൈകള്‍ ചേര്ത്തു പിടിച്ചുകൊണ്ട്, കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന പൂക്കളെ നോക്കി കിടക്കുമ്പോള് അവളായിരുന്നു ആദ്യം സംസാരിച്ചു തുടങ്ങിയത്. ദാ.. ആ കാണുന്ന മലയ്കു മുകളില് നമുക്കൊരു ചെറിയ വീടു വെക്കണം.. നിറയെ പനിനീര്പൂവുകള്‍ മാത്രം നിറഞ്ഞ ഒരു ചെറിയ പൂന്തോട്ടം. ഞാനും നീയും മാത്രമായുള്ള ദിനങ്ങള്. നമ്മുടെ കിടപ്പറ എന്നും പൂക്കള്‍ കൊണ്ട് അലങ്കരിക്കണം. മുല്ലപൂവു വിതറിയ, അത്തര്‍ പുരട്ടിയ മെത്തക്ളിലാകും നമ്മളീ ലോകത്തെ മറക്കുന്ന നിമിഷങ്ങള്. ഉറക്കമില്ലാത്ത രാവുകളുടെ ആഴമളക്കുന്നത് നിന്റെ ചുമ്പനം കൊണ്ടായിരിക്കണം. നമ്മുടെ സ്വൊപ്നങ്ങളില്‍ പോലും എന്നെ അന്യയാകരുത്. ഇല്ലെന്നുള്ള എന്റെ ഉത്തരം ഇടയിലൊരു മൌനം സ്ര്ഷ്ടിച്ചുവെങ്കിലും അവള്‍ തുടര്ന്നുകൊണ്ടേയിരുന്നു. ഇനി ഞാന്‍ പറയണത് ശ്രദ്ധിച്ച് കേള്ക്കണം. എന്റെ ഫാമിലിയുടെ സോഷ്യല്‍ സ്റ്റാറ്റസ് നിനക്കറിയാലോ. നീയുമായതൊട്ടും ചേരാത്ത അവസ്ഥയില്, ഞാനെങ്ങിനെ നിന്നെ പ്രണയിക്കും? ഒരുപിടി ചുവന്ന പൂവുകള്‍ വാരി എന്റെ നെഞ്ചിലേക്കിട്ടു കൊണ്ട് അവളെഴുന്നേറ്റു നടന്നു. മറ്റൊരു നിഴല്‍ അവളിലേക്ക് ചേരുന്നതും ഇരുളില്‍ അവള്‍ അകലുന്നതം നോക്കി ഞാനിരുന്നു.

ഓരു ഭ്രൂണത്തിന്റെ ആത്മഹത്യാ കുറിപ്പ്.എത്രയും പ്രീയപ്പെട്ട അമ്മയ്കും അച്ഛനും,
വളരേയേറേ ബുദ്ധിമുട്ടിയാണ്‍ ഞാനിവിടെ കഴിയുന്നതെന്നറിയാലോ.? ഇനിയും കുറെയേറെ ഇങ്ങിനെ കഴിയാനുള്ള ബുദ്ധിമുട്ടും വിഷമവും മനസിലാക്കിയാണ്‍ ഞാന്‍ ഇങ്ങിനെ ഒരു കത്ത് എഴുതുന്നത്. ഇപ്പൊ തന്നെ ഒന്നു കൈ നിവര്ത്തി എഴുതാന്‍ പറ്റാത്ത അവസ്ഥ. ഞാനൊന്നു ചെറുതായി കാലുനിവര്ത്തിയതിന്‍ അമ്മ അച്ചനോടു എത്ര പരാതി പറ്ഞ്ഞു. നമ്മള്‍ രണ്ടുപേരുണ്ടായിരുന്നതല്ലെ. ഒന്നിനെ നിങ്ങളൊക്കെ ചേര്ന്നു കൊന്നില്ലെ. അബദ്ധ്ത്തില്‍ അതു ഞാനായിരുന്നെങ്കിലോ? ആ ശവം മാസങ്ങളോളമായി ഞാന്‍ കാത്തു കിടക്കുന്ന വിഷമം, അതെനിക്കെ അറിയൂ. എനിക്കു മുന്പേയുള്ള രണ്ടും പെണ്ണായതിനാല്‍ ഒരു ആണ്കുട്ടി വേണമെന്നല്ലെ നിങ്ങള്കൊക്ക്. പക്ഷെ ഞാനും പെണ്ണാണെന്നറിഞാല്‍ നിങ്ങളൊക്കെ ഒരുപാടു കരയുന്നതു ഞാന്‍ കാണേണ്ടി വരില്ലെ. 
ഒരു പെണ്ണായി പിറന്നാല്‍ തന്നെ എന്തൊക്കെ അനുഭവിക്കണം. വിവാഹം ഒന്നു സ്വൊപ്നം കാണാന്‍ തന്നെ എത്ര ലക്ഷം വേണ്ടിവരും. പിന്നെ ഞാന്‍ വരുന്നത് ചൊവ്വാ ദോഷവും കൊണ്ടാണെങ്കിലോ. അതൊന്നും ആലോചിക്കാനെ വയ്യ. അതുകൊണ്ടു തന്നെ ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു. ഇന്നു രാത്രി നിങ്ങളൊക്കെ ഉറങ്ങുമ്പോള്‍ ഞാന്‍ പൊക്കിളുമായുള്ള ഈ കുഴല്‍ മുറിച്ചു മാറ്റും. എല്ലാം നല്ലതിനാണെന്ന് പ്രതീക്ഷിച്ചു കൊണ്ട്.

സ്വൊന്തം
_________