Tuesday, November 3, 2009

പ്രണയകാലത്തെ സമവാക്യങ്ങള്‍

അച്ഛന്‍ , അടിസ്ഥാന തൊഴിലാളിവര്ഗ ശത്രു.

അമ്മ, നിലപാട് വെളിപ്പെടുത്താത്തവള്.

ചേച്ചി, തീരമറിയാതെ തുഴയുന്ന രണ്ടു തോണിയിലെ യാത്രികര്‍.

അനുജന്‍, തല്ലുകൊള്ളി.

അമ്മാവന്‍, ജാതിപരവും സാമുദായികവും.

സമുദായം, ഭ്രഷ്ട്.

അമ്പലം, അപ്രിയനായ ദേവന്‍.

അളിയന്‍, എന്താ?? ഞാനോന്നുമറിഞ്ഞില്ലല്ലോ??

രാഷ്ട്രീയം, സ്നേഹത്തിനായ് ചോര ചീന്താന്വയ്യെന്ന്.

പ്രണയിനി, കണ്ണീരിനു പുല്ലു വില കല്പിച്ചവള്.

കാമുകന്‍, വാഗ്ദാന ദാദാവ്‌.

ഞാന്‍, എന്നെ ഹൃദയം പൊട്ടി മരിച്ചവന്‍.

ഭര്ത്താവ്‌, തിരശീലക്കപ്പുറം നിന്കണ്ണീരു കാണാതെ ഉമിനീര് കുടിക്കുന്നവന്‍.

മകന്‍, എന്റെ മരണത്തിനു പകരം ചോദിക്കേണ്ടവന്‍.

1 comment:

കുഞ്ചിയമ്മ said...

ജീവിതം സമവാക്യങ്ങളെ വെല്ലുവിളിക്കുമ്പോള്‍ സമവാക്യങ്ങള്‍ അസമങ്ങളും അര്‍ത്ഥശൂന്യങ്ങളുമായിക്കൊണ്ടിരിക്കുന്നു.....
ആശംസകള്‍