Wednesday, August 20, 2008

ഓരു ഭ്രൂണത്തിന്റെ ആത്മഹത്യാ കുറിപ്പ്.



എത്രയും പ്രീയപ്പെട്ട അമ്മയ്കും അച്ഛനും,
വളരേയേറേ ബുദ്ധിമുട്ടിയാണ്‍ ഞാനിവിടെ കഴിയുന്നതെന്നറിയാലോ.? ഇനിയും കുറെയേറെ ഇങ്ങിനെ കഴിയാനുള്ള ബുദ്ധിമുട്ടും വിഷമവും മനസിലാക്കിയാണ്‍ ഞാന്‍ ഇങ്ങിനെ ഒരു കത്ത് എഴുതുന്നത്. ഇപ്പൊ തന്നെ ഒന്നു കൈ നിവര്ത്തി എഴുതാന്‍ പറ്റാത്ത അവസ്ഥ. ഞാനൊന്നു ചെറുതായി കാലുനിവര്ത്തിയതിന്‍ അമ്മ അച്ചനോടു എത്ര പരാതി പറ്ഞ്ഞു. നമ്മള്‍ രണ്ടുപേരുണ്ടായിരുന്നതല്ലെ. ഒന്നിനെ നിങ്ങളൊക്കെ ചേര്ന്നു കൊന്നില്ലെ. അബദ്ധ്ത്തില്‍ അതു ഞാനായിരുന്നെങ്കിലോ? ആ ശവം മാസങ്ങളോളമായി ഞാന്‍ കാത്തു കിടക്കുന്ന വിഷമം, അതെനിക്കെ അറിയൂ. എനിക്കു മുന്പേയുള്ള രണ്ടും പെണ്ണായതിനാല്‍ ഒരു ആണ്കുട്ടി വേണമെന്നല്ലെ നിങ്ങള്കൊക്ക്. പക്ഷെ ഞാനും പെണ്ണാണെന്നറിഞാല്‍ നിങ്ങളൊക്കെ ഒരുപാടു കരയുന്നതു ഞാന്‍ കാണേണ്ടി വരില്ലെ. 
ഒരു പെണ്ണായി പിറന്നാല്‍ തന്നെ എന്തൊക്കെ അനുഭവിക്കണം. വിവാഹം ഒന്നു സ്വൊപ്നം കാണാന്‍ തന്നെ എത്ര ലക്ഷം വേണ്ടിവരും. പിന്നെ ഞാന്‍ വരുന്നത് ചൊവ്വാ ദോഷവും കൊണ്ടാണെങ്കിലോ. അതൊന്നും ആലോചിക്കാനെ വയ്യ. അതുകൊണ്ടു തന്നെ ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു. ഇന്നു രാത്രി നിങ്ങളൊക്കെ ഉറങ്ങുമ്പോള്‍ ഞാന്‍ പൊക്കിളുമായുള്ള ഈ കുഴല്‍ മുറിച്ചു മാറ്റും. എല്ലാം നല്ലതിനാണെന്ന് പ്രതീക്ഷിച്ചു കൊണ്ട്.

സ്വൊന്തം
_________

2 comments:

eyediea said...

nanayitunde appukutta

എന്‍.പി മുനീര്‍ said...

ഇന്നത്തെ കാലഘട്ടത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന നിസ്സാരമെന്ന് പലരും മനസ്സില് കാണുന്ന ഒരു കൊടും
ക്രൂരതയായ ഭ്രൂണഹത്യയയെ എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അപ്പുക്കിളിക്ക് കഴിഞ്ഞിരിക്കുന്നു..പെണ്‍ഭ്രൂണഹത്യയുടെ എല്ലാ കാരണങ്ങളും ഈ ചുരുങ്ങിയ വക്കുകളില്‍ ഉള്‍പെടുത്തിയിരിക്കുന്നു..വികലമായ കുറേ നാട്ടാചാരങ്ങള്‍ കൊണ്ട് ഒരു ജീവന്‍ തന്നെ തച്ചുടച്ചു കളയാനുള്ള മനുഷ്യണ്ടെ അധപതനം എവിടെകൊണ്ടു ചെന്നെത്തിക്കും എന്നു കാത്തിരിക്കേണ്ടിയിരിക്കുന്നു..
അപ്പുക്കിളിയില്‍ നിന്നു കാലികപ്രധാനമായ രചനകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു...