Tuesday, August 26, 2008

ഭരാന്ത്

നീ ചിരിക്കണം. സന്തോഷത്തിലും സങ്കടത്തിലും. പ്രയാസങ്ങള്‍ മഴപോലെ പെയ്തിറങ്ങുമ്പോളും ചിരിക്കുക. ആരെങ്കിലും നിന്നെ ചതിക്കുമ്പോളും ചിരിക്കുക. കാരണം നിന്റെ പുഞ്ചിരി കാണാനായി ഞാന്‍ കാത്തിരിക്കുന്നു. നടന്നകലുമ്പൊളും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ചിരിച്ചുകൊണ്ടേയിരിക്കുക. ഇന്നവള്ക്കൊരു കത്തെഴുതുകയാണ്. ഞാനിപ്പൊഴും ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഇടയിലൊന്നു കരഞ്ഞുകൊണ്ട് വീണ്ടും ചിരിക്കുന്നു. പക്ഷെ ഇപ്പോ ആരൊക്കെയൊ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പല്ലിളിച്ച് കാട്ടുന്നു. കുട്ടികളൊക്കെ കല്ലെടുത്തെറിയുന്നു. എങ്കിലും ഞാനിപ്പൊഴും ചിരിക്കുന്നുണ്ട്. പൊട്ടി പൊട്ടി ചിരിക്കുന്നു. ഹ ഹ ഹ...

1 comment:

Unknown said...

ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... ഹ ഹ ഹ... :)