എന്നെ ചതിച്ചവരേ കുറിച്ച് ഞാന്‍ ആദ്യം വിവരിക്കാം. അതുകഴിഞ്ഞ് നീയെന്റെ വിധിനടപ്പിലാക്കി കൊള്ളുക.
....അമ്മയാണത്രേ....
കായവും കയ്പയും തേച്ച മുലകള്‍ എന്റെ ചുണ്ടില്‍ തിരുകിയവളാണു നീ. അന്ന് മനസില്‍ കുറിച്ചിട്ട പകയാണ് വ്ര്ദ്ധമന്ദിരത്തിലേ നിന്റെ ഒഴിയാത്ത കട്ടില്. മാസം ആയിരത്തിയഞ്ഞൂര് രൂപയില്‍ കൂടുതലേറെ ബന്ധമെന്തായിരുന്നു നമ്മള് തമ്മില്‍...?
...ഹ..അച്ഛന് !! ....
എന്റെ രാത്രി സഞ്ചാരമെതിര്ക്കാന്‍ നിങ്ങള്കെന്തധികാരം...? ഞാന്‍ ജനിച്ചതും വളര്‍ന്നതും ഈ ആധുനികയുഗത്തില്‍. പിന്നെയുമെതിര്ത്തപ്പോളൊന്നു കൈവീശിയതാ, കൈയ്യബദ്ധമായിരുന്നു, എങ്കിലും നന്നായി. അവസാനിച്ചല്ലോ..സമാധാനം
....ഗുരുനാഥ...
കണക്ക് പുസ്തകത്തിലുരുന്ന് ഞാന്‍ നിന്നിലെ സാമൂഹ്യപാഠം പഠിക്കയായിരുന്നു. രാത്രികാലങ്ങളിലെ എന്റെ ഗ്ര്ഹപാഠങ്ങളില്‍ കൂട്ടിയും കിഴിച്ചും, ഹരിച്ചും ഗുണിച്ചും നിന്നിലെ ശാസ്ത്രം പഠിക്കുകയായിരുന്നു. ക്ളാസ് മുറീയുടെ പിന്നാമ്പുറങ്ങളിലെ വരാന്തയില്‍ പിന്നെയും കൈയ്യബദ്ധമാവര്തിച്ചപ്പോള്‍ നിങ്ങളെനിക്ക് സ്വൊഭാവ സര്ടിഫികേറ്റ് നല്കി.
...പ്രണയിനി....
നിനക്ക് വശീകരിക്കാനറിയില്ല. ഉണക്കിപൊടിച്ച കറുത്ത മന്ത്രങ്ങള്‍ നിനക്ക് കൂട്ടിനുണ്ടായിരുന്നെങ്കിലും നിന്റെ കിടപ്പറയിലെ ചടുലതാളങ്ങള്‍ മാത്രമായിരുന്നു എന്റെ ലക്ഷയം.
....ഭാര്യ....
താല്പര്യമേയില്ലായിരുന്നു. എന്നോടുള്ള പക തീര്‍ക്കാന്‍ നിനക്കൊരു കുഞ്ഞുവേണമായിരുന്നു. നീ വെറുമൊരു വാടക ഗര്ഭപാതരമായിരുന്നു. എനിക്കായ് പിറന്ന കാലന്റെ അവധികാല ഉല്ലാസകേന്ദരം മാത്രമായിരുന്നു അത്.
....മകന്....
നീയെന്റെ വിത്താണെന്നുള്ളതിനുള്ള എറ്റവും നല്ല ഉദാഹരണം ഇന്നുവരേ തെളിയിക്കപ്പെടാത്ത എന്റെ കൊലപാതകം
....ഇനി നിന്നോട്....
ഞാന്‍ ചെയ്ത തെറ്റെന്താണ്. എനിക്ക് നരകം വിധിക്കാം, തിളയ്ക്കുന്ന എണ്ണയിലിട്ടു നിനക്കെന്നെ വേദനിപ്പിക്കാം.. പക്ഷെ നീ ഇങ്ങിനെ എത്ര പേരെ വിധിക്കും..?
ഇനിയും തീരുമാനമാകാതെ യമദേവന് ഉള്ളിലേക്ക് നടക്കുന്നു, ഞാനിപ്പൊഴും മതിലിന് പുറത്ത്. മതിലിനപ്പുറത്ത് കരച്ചിലുകള്‍ നിലക്കുന്നു. ഇപ്പൊ പൊട്ടിച്ചിരികള്‍ മാത്രം ...
Wednesday, September 24, 2008
Subscribe to:
Post Comments (Atom)
9 comments:
Postukal Vayichu parayanullathu ithumathram Ningal Ezhuthu Serious ayi edukkanam...athra nne....kooduthal rachanakal pratheekshikkunnu
bes wishes
deepu
but ithonnum swantham jeevithamakaruthe ennu prathyasikkunnu....chilathenkilum....
kollam oru post modern kavitha...kaypperiya chinthakal...aadhunika manushyante daashanika vyadhakal....ingineyoru kavi hrudayam ullathu nhanippozha aringhe...good luck!
'വ്രണിത മോഹങ്ങളും സംസ്കാരിക അപചയവും മാനവികതയുടെ മൂല്യ ശോഷണവും പണാധിഷ്ഠിമായ സൗഹൃദങ്ങളും കൊണ്ട് കലുഷിതമായിരിക്കുന്ന സമകലീന മനുഷ്യ മനസ്സുകളെ അവതരിപ്പിക്കുന്നത് ഉത്തരാധുനീക എഴുത്തുകാരുടെ ഒരു പൊതു സ്വഭാവമായി മാറുമ്പൊഴും സത്യവും ഭീഷണവുമായ ഈ മൂല്യ ച്യുതികള്‍ മുഴുവനായും ഉതരാധുനികതയുടെ ചുവടു പിടിക്കാതെ തന്നെ അനുഭവ വേദ്യമാക്കുന്നതൊടൊപ്പം എഴുത്തിന്റെ സൗന്ദര്യ ശാസ്ത്രം ഉള്‍കൊണ്ട് വായനക്കാരന്റെ മനസ്സു മടുക്കാതെ അവസാനം വരെ പറഞ്ഞു ഫലിപ്പിക്കാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്'.....എന്നൊക്കെ പറയണമെങ്കില്‍ ഞാന്‍ വല്ല ഉത്തരാധുനീക നിരൂപകനും ആയിരിക്കണം...!! പക്ഷെ സത്യം പറയട്ടെ....!! വിഷയയത്തില്‍ വലിയ പുതുമ അവകാശപ്പെടാനില്ലെങ്കിലും നല്ല ഭാഷയും നല്ല അവതരണവും തീര്‍ച്ചയായും ഈ കഥയെ സുന്ദരമാക്കുന്നു...!!! നിന്റെ ഈ ബ്ലോഗിലെ ഏറ്റവും മികച്ച പോസ്റ്റ് ഇതു തന്നെ എന്നു നിസ്സംശയം പറയാം...!! ആശംസകള്‍...പേന ഉപയോഗിക്കാന്‍ നിനക്കറിയാമെന്നു നീ തെളിയിച്ചു..നല്ല മഷി കിട്ടിയാല്‍ വീണ്ടും എഴുതുക....!!!!
anna ithine camantanonnum valarnittilla njan...
മാഷേ........ കത്തുന്നു എന്ന് വെറുതെ പറഞ്ഞതല്ല. ചില വാക്കുകള്‍ കുത്തുകയും ചെയ്തു, ബോധപൂര്‍വം എഴുതി പോലിപ്പിച്ചതാണോ? അല്ലെങ്കില്‍ ആശംസകള്‍..
ഇത്രയ്ക്ക് ക്രൂരമാവണ്ട...
nannayirikkunnu...kasargodu kaara..
oru pottichiri ayi appukili maruneth vare athu tuderum ayirkum alee
Post a Comment