Wednesday, August 20, 2008

പ്രണയവും സോഷ്യല്‍ സ്റ്റാറ്റസും




ചുവന്നപൂമരപൂക്കള്‍ വിരിച്ച മെത്തയില്‍ ഒരു മെയ് മാസ സായാഹ്നം കൈകള്‍ ചേര്ത്തു പിടിച്ചുകൊണ്ട്, കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന പൂക്കളെ നോക്കി കിടക്കുമ്പോള് അവളായിരുന്നു ആദ്യം സംസാരിച്ചു തുടങ്ങിയത്. ദാ.. ആ കാണുന്ന മലയ്കു മുകളില് നമുക്കൊരു ചെറിയ വീടു വെക്കണം.. നിറയെ പനിനീര്പൂവുകള്‍ മാത്രം നിറഞ്ഞ ഒരു ചെറിയ പൂന്തോട്ടം. ഞാനും നീയും മാത്രമായുള്ള ദിനങ്ങള്. നമ്മുടെ കിടപ്പറ എന്നും പൂക്കള്‍ കൊണ്ട് അലങ്കരിക്കണം. മുല്ലപൂവു വിതറിയ, അത്തര്‍ പുരട്ടിയ മെത്തക്ളിലാകും നമ്മളീ ലോകത്തെ മറക്കുന്ന നിമിഷങ്ങള്. ഉറക്കമില്ലാത്ത രാവുകളുടെ ആഴമളക്കുന്നത് നിന്റെ ചുമ്പനം കൊണ്ടായിരിക്കണം. നമ്മുടെ സ്വൊപ്നങ്ങളില്‍ പോലും എന്നെ അന്യയാകരുത്. ഇല്ലെന്നുള്ള എന്റെ ഉത്തരം ഇടയിലൊരു മൌനം സ്ര്ഷ്ടിച്ചുവെങ്കിലും അവള്‍ തുടര്ന്നുകൊണ്ടേയിരുന്നു. ഇനി ഞാന്‍ പറയണത് ശ്രദ്ധിച്ച് കേള്ക്കണം. എന്റെ ഫാമിലിയുടെ സോഷ്യല്‍ സ്റ്റാറ്റസ് നിനക്കറിയാലോ. നീയുമായതൊട്ടും ചേരാത്ത അവസ്ഥയില്, ഞാനെങ്ങിനെ നിന്നെ പ്രണയിക്കും? ഒരുപിടി ചുവന്ന പൂവുകള്‍ വാരി എന്റെ നെഞ്ചിലേക്കിട്ടു കൊണ്ട് അവളെഴുന്നേറ്റു നടന്നു. മറ്റൊരു നിഴല്‍ അവളിലേക്ക് ചേരുന്നതും ഇരുളില്‍ അവള്‍ അകലുന്നതം നോക്കി ഞാനിരുന്നു.

2 comments:

നരേന്‍..!! (Sudeep Mp) said...

really beautiful

റോഷ്|RosH said...

nice :)

ഓഫ് :ഞാന് സാധാരണ ബ്ലോഗ് വായിക്കാന് ആശ്രയിക്കാറ് ഗൂഗിള് ബ്ലോഗ് ലിസ്റ്റ് ആയിരുന്നു. Google blog list വലിയ കാര്യമായിട്ട് blogle എന്ന പേരൊക്കെ ഇട്ടു ബ്ലോഗില് ഒരു ലിന്കും ഇട്ടിട്ടുണ്ടായിരുന്നു..പക്ഷെ ഇപ്പൊ ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല..ആരുടെയും ബ്ലോഗ് വായിക്കാനും പറ്റുന്നില്ല..മറ്റേതെങ്കിലും ബ്ലോഗ് ലിസ്റ്റ് അറിയുകയുമില്ല . ഗൂഗിളിന്റെ ബ്ലോഗ് ലിസ്ടിനെന്തു പറ്റിവേറെ ബ്ലോഗ് ലിസ്റ്റുകള് ഇതൊക്കെയാണ്??